Unni was a little boy who lived in a village beside a river.
At Onam, the village held a small boat race over a short course near the bank. Unni's older brothers took part too.
Unni wanted to row too. But his arms were small and the oar was big. "Wait till you grow, Unni," his brothers said.
Unni sat on the riverbank and watched, feeling sad.
One day during practice, the oars bumped together. Some rowed fast and some rowed slowly. The boat moved slowly ahead.
Unni saw it. "They are not rowing together!" He ran home and brought an old pot and a ladle.
From the bank he tapped the pot. "Thaka thaka thai!"
The rowers heard the beat. "Hoy!" they answered, and rowed together. The boat glided straight ahead.
Damu Chettan brought the boat to the bank. "Unni, you helped us row together! Will you give us the beat before the race too?" Unni nodded happily.
On race day, Unni stood on the bank. His brothers sat ready in the boat beside him. He tapped his pot. "Thaka thaka thai!" "Hoy!" they answered together.
The horn sounded. The boats set off. Unni's brothers rowed to the beat they had practised with him. Their oars dipped into the water together each time.
Another boat pulled ahead. Unni watched without a word. His brothers called the beat to each other. "Thaka thaka thai! Hoy!"
Their oars rose together and fell together. The boat moved faster. Unni clapped. They crossed the finish line first!
Back at the bank, his brothers called, "Come here, our rhythm leader!" Unni tapped his pot. "Thaka thaka thai!" Everyone answered with a smile. "Hoy!"
പുഴക്കരയിലെ ഒരു ഗ്രാമത്തിൽ ഉണ്ണി എന്നൊരു കൊച്ചുകുട്ടി താമസിച്ചിരുന്നു.
ഓണത്തിന് ആ ഗ്രാമത്തിൽ ഒരു ചെറിയ വള്ളംകളി നടത്താറുണ്ട്. കരയോട് ചേർന്നുള്ള ചെറിയ ദൂരമാണ് മത്സരം. ഉണ്ണിയുടെ ചേട്ടന്മാരും അതിൽ പങ്കെടുക്കും.
ഉണ്ണിക്കും തുഴയണമെന്ന് വലിയ ആഗ്രഹം. പക്ഷേ അവന്റെ കൈകൾ ചെറുതാണ്, തുഴ വലുതും. "നീ ഒന്ന് വളരട്ടെ, ഉണ്ണീ," ചേട്ടന്മാർ പറഞ്ഞു.
ഉണ്ണി പുഴക്കരയിലിരുന്ന് സങ്കടത്തോടെ നോക്കിയിരുന്നു.
ഒരു ദിവസം പരിശീലനത്തിനിടെ തുഴകൾ തമ്മിൽ മുട്ടി. ചിലർ വേഗത്തിൽ തുഴഞ്ഞു, ചിലർ പതുക്കെ. വള്ളം പതുക്കെയാണ് മുന്നോട്ട് നീങ്ങിയത്.
ഉണ്ണി അത് കണ്ടു. "ഇവർ ഒരുമിച്ചല്ല തുഴയുന്നത്!" അവൻ വീട്ടിലേക്ക് ഓടി, ഒരു പഴയ പാത്രവും ഒരു തവിയും എടുത്തു.
കരയിൽ നിന്ന് അവൻ പാത്രത്തിൽ കൊട്ടി: "തക തക തൈ!"
തുഴക്കാർ ആ താളം കേട്ടു. "ഹോയ്!" എല്ലാവരും ഒരുമിച്ച് തുഴഞ്ഞു. വള്ളം നേരെ മുന്നോട്ട് നീങ്ങി.
ദാമു ചേട്ടൻ വള്ളം കരയ്ക്കടുപ്പിച്ചു. "ഉണ്ണീ, നീ ഞങ്ങളെ ഒരുമിച്ച് തുഴയാൻ സഹായിച്ചു! മത്സരത്തിന് മുമ്പും ഞങ്ങൾക്ക് താളം പറഞ്ഞുതരാമോ?" ഉണ്ണി സന്തോഷത്തോടെ തലയാട്ടി.
മത്സരത്തിന്റെ ദിവസം ഉണ്ണി കരയിൽ നിന്നു. അടുത്ത് വള്ളത്തിൽ ചേട്ടന്മാർ തയ്യാറായി ഇരുന്നു. അവൻ പാത്രത്തിൽ കൊട്ടി: "തക തക തൈ!" "ഹോയ്!" അവർ ഒരുമിച്ച് മറുപടി പറഞ്ഞു.
കാഹളം മുഴങ്ങി. വള്ളങ്ങൾ പുറപ്പെട്ടു. ഉണ്ണിയുടെ ചേട്ടന്മാർ അവൻ പഠിപ്പിച്ച താളത്തിൽ തുഴഞ്ഞു. ഓരോ തവണയും എല്ലാവരുടെ തുഴകളും ഒരുമിച്ച് വെള്ളത്തിൽ വീണു.
മറ്റൊരു വള്ളം മുന്നിലെത്തി. ഉണ്ണി ശ്വാസമടക്കി നോക്കി. ചേട്ടന്മാർ പരസ്പരം താളം വിളിച്ചുപറഞ്ഞു: "തക തക തൈ! ഹോയ്!"
അവരുടെ തുഴകൾ ഒരുമിച്ച് ഉയർന്നു, ഒരുമിച്ച് താഴ്ന്നു. വള്ളം വേഗത്തിൽ മുന്നോട്ട് നീങ്ങി. ഉണ്ണി കൈയടിച്ചു. അവർ ഒന്നാമതായി വര കടന്നു!
തിരിച്ച് കരയിലെത്തിയപ്പോൾ ചേട്ടന്മാർ ഉണ്ണിയെ വിളിച്ചു: "നമ്മുടെ താളക്കാരൻ ഇങ്ങോട്ട് വരട്ടെ!" ഉണ്ണി പാത്രത്തിൽ ഒന്ന് കൊട്ടി. "തക തക തൈ!" എല്ലാവരും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: "ഹോയ്!"