One evening, Tenali Raman went into his garden. The plants needed water. Near the wall, he noticed two men hiding in the shadows. They were thieves, waiting for the house to grow quiet.
Raman went inside and quietly told his wife what he had seen. Then he raised his voice. "There are thieves about! Let's hide our valuables in the well. Nobody will look there." Outside, the two men listened closely.
Raman and his wife threw a big stone into the well. Splash! "Now everything is safe," Raman said loudly. Then they returned to the house.
The thieves hurried to the well. "The treasure is down there!" whispered one. "First, we must empty the water," said the other. They lowered a bucket, pulled it up and tipped the water onto the ground.
Bucket after bucket came up. Meanwhile, Raman slipped into the garden. With a small tool, he opened little channels in the soil. The water flowed along them, straight to his thirsty plants.
The thieves pulled and poured, pulled and poured. Their arms ached, but they had not found any treasure. Raman guided the water from one patch of plants to the next. Soon, every part of the garden was wet.
At last, the sky began to brighten. Raman stepped out where the thieves could see him. "That's enough!" he called. "You've watered the whole garden. Thank you for all your hard work!"
The two thieves stared at him. They had spent the whole night working for Raman! They dropped the bucket and ran. Raman looked at his well-watered garden and smiled. The big stone could stay exactly where it was.
ഒരു വൈകുന്നേരം തെനാലിരാമൻ തോട്ടത്തിലേക്കിറങ്ങി. ചെടികൾക്ക് വെള്ളം ഒഴിക്കേണ്ട സമയമായിരുന്നു. മതിലിനരികിലെ ഇരുട്ടിൽ രണ്ടു പേർ ഒളിച്ചുനിൽക്കുന്നത് അദ്ദേഹം കണ്ടു. വീട്ടിലെ വിളക്കണയുന്നതും കാത്തുനിൽക്കുന്ന കള്ളന്മാരായിരുന്നു അവർ.
രാമൻ അകത്തു ചെന്ന് കണ്ട കാര്യം ഭാര്യയോട് പതുക്കെ പറഞ്ഞു. പിന്നെ ശബ്ദമുയർത്തി. "നാട്ടിൽ കള്ളന്മാരുണ്ട്! നമ്മുടെ വിലപിടിപ്പുള്ള സാധനങ്ങൾ കിണറ്റിൽ ഒളിപ്പിക്കാം. അവിടെ ആരും അന്വേഷിക്കില്ല." പുറത്തുനിന്ന കള്ളന്മാർ ചെവികൂർപ്പിച്ചു.
രാമനും ഭാര്യയും ചേർന്ന് വലിയൊരു കല്ല് കിണറ്റിലേക്ക് എറിഞ്ഞു. വലിയൊരു ശബ്ദത്തോടെ കല്ല് വെള്ളത്തിൽ വീണു. "ഇനി എല്ലാം സുരക്ഷിതം," രാമൻ ഉറക്കെ പറഞ്ഞു. അവർ വീട്ടിലേക്കു മടങ്ങി.
കള്ളന്മാർ കിണറ്റിനരികിലേക്കോടി. "നിധി താഴെയുണ്ട്!" ഒരാൾ മന്ത്രിച്ചു. "ആദ്യം വെള്ളം വറ്റിക്കണം," മറ്റേയാൾ പറഞ്ഞു. അവർ തൊട്ടി കിണറ്റിലിറക്കി, വെള്ളം കോരിയെടുത്ത് നിലത്തേക്കൊഴിച്ചു.
അവർ വീണ്ടും വീണ്ടും വെള്ളം കോരിക്കൊണ്ടിരുന്നു. അതിനിടെ രാമൻ ആരും കാണാതെ തോട്ടത്തിലെത്തി. ഒരു ചെറിയ പണിയായുധംകൊണ്ട് മണ്ണിലെ ചാലുകൾ തുറന്നു. കള്ളന്മാർ ഒഴിച്ച വെള്ളം ചാലുകളിലൂടെ ചെടികളുടെ ചുവട്ടിലേക്കൊഴുകി.
കള്ളന്മാർ വെള്ളം കോരിയും ഒഴിച്ചും കൊണ്ടേയിരുന്നു. കൈകൾ കഴച്ചിട്ടും നിധിയൊന്നും കിട്ടിയില്ല. രാമൻ വെള്ളം ഓരോ തടത്തിലേക്കായി തിരിച്ചുവിട്ടു. അങ്ങനെ തോട്ടം മുഴുവൻ നനഞ്ഞു.
ഒടുവിൽ നേരം പുലർന്നു തുടങ്ങി. കള്ളന്മാർക്ക് കാണാവുന്നിടത്തേക്ക് രാമൻ മുന്നോട്ടുവന്നു. "മതി, മതി!" അദ്ദേഹം വിളിച്ചു പറഞ്ഞു. "തോട്ടം മുഴുവൻ നനച്ചു കഴിഞ്ഞു. ഇത്രയും കഷ്ടപ്പെട്ടതിനു വളരെ നന്ദി!"
കള്ളന്മാർ അമ്പരന്നു രാമനെ നോക്കി. രാത്രി മുഴുവൻ തങ്ങൾ പണിയെടുത്തത് രാമനുവേണ്ടിയായിരുന്നു! അവർ തൊട്ടിയിട്ടിട്ട് ഓടിപ്പോയി. നന്നായി നനഞ്ഞ തോട്ടത്തിലേക്കു നോക്കി രാമൻ ചിരിച്ചു. വലിയ കല്ല് കിണറ്റിൽത്തന്നെ കിടക്കട്ടെ!