‹ StoriesHome
Ages 4–6
1 of 16
Rabbit sat down to rest under a coconut palm. It was lovely and shady. Rabbit closed his eyes.
Suddenly, there was a loud noise behind him.Rabbit jumped."Oh no! Is the sky falling?"
He didn't even stop to turn around and see what had happened. Off he ran!"Run! The sky is falling!"
Deer was standing beside the path and heard him."Where?" asked Deer."Back where I was sitting! I heard a huge noise!" Rabbit called as he ran.
Deer thought Rabbit must know, so he ran along too.
A little farther on, Lion was resting. When he saw the two of them hurrying towards him, he got up."What's happened? Why are you running like that?"
"The sky is falling!" said Deer."Did you see it?" asked Lion."I didn't. Rabbit told me."
Lion looked at Rabbit."Rabbit, did you see it?"Rabbit stopped for a moment."No... I heard a loud noise behind me. I thought the sky had fallen."
"So you heard a noise, but you didn't see what it was?" asked Lion. "Shall we go and look from a distance?"
The three of them walked back. When they reached the place where Rabbit had heard the noise, they looked around. At first, they didn't notice anything.
Rabbit slowly went closer. A coconut lay beside the spot where he had been sitting. Dry leaves were scattered where it had landed.
Rabbit looked at the coconut, then up at the palm."Oh... It was this coconut falling that I heard!"
Rabbit slowly let out a breath."I got scared and ran. I thought it was the sky falling."
"And I thought you'd seen it," said Deer."Now we know what happened," said Lion.
The three of them walked away. This time, nobody ran.

Moral of the story

Don't believe everything you hear. Find out the truth first.
ഒരു മുയൽ തെങ്ങിൻ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു. ചുറ്റും നല്ല തണൽ. മുയൽ കണ്ണുകളടച്ചു.
പെട്ടെന്നാണ് പിന്നിൽ വലിയൊരു ശബ്ദം കേട്ടത്.മുയൽ ഞെട്ടി."അയ്യോ! ആകാശം വീഴുകയാണോ?"
എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞു നോക്കാൻ പോലും മുയൽ നിന്നില്ല. ഒറ്റയോട്ടം!"ഓടിക്കോ! ആകാശം വീഴുന്നേ!"
വഴിയരികിൽ നിന്ന മാൻ ഇതു കേട്ടു."എവിടെ?" മാൻ ചോദിച്ചു."ഞാൻ ഇരുന്നിടത്ത്! വലിയൊരു ശബ്ദം കേട്ടു!" ഓടിക്കൊണ്ട് മുയൽ പറഞ്ഞു.
മുയലിന് കാര്യം അറിയാം എന്നു കരുതി മാനും കൂടെ ഓടി.
കുറച്ചപ്പുറം സിംഹം വിശ്രമിക്കുകയായിരുന്നു. രണ്ടുപേരും ധൃതിയിൽ വരുന്നതു കണ്ട് സിംഹം എഴുന്നേറ്റു."എന്തു പറ്റി? എന്തിനാ ഇങ്ങനെ ഓടുന്നത്?"
"ആകാശം ഇടിഞ്ഞുവീഴുന്നു!" മാൻ പറഞ്ഞു."നീ കണ്ടോ?" സിംഹം ചോദിച്ചു."ഞാൻ കണ്ടില്ല. മുയൽ പറഞ്ഞതാണ്."
സിംഹം മുയലിനെ നോക്കി."മുയലേ, നീ കണ്ടോ?"മുയൽ ഒന്നു നിന്നു."ഇല്ല... പിന്നിലൊരു വലിയ ശബ്ദം കേട്ടു. ആകാശം വീണു എന്നാണ് കരുതിയത്."
"അപ്പോൾ ശബ്ദം കേട്ടു. എന്താണെന്നു കണ്ടില്ല, അല്ലേ?" സിംഹം ചോദിച്ചു. "നമുക്ക് ദൂരെ നിന്നു നോക്കാം, വരൂ."
മൂവരും തിരികെ നടന്നു. ശബ്ദം കേട്ട സ്ഥലത്തെത്തി അവർ ചുറ്റും നോക്കി. ആദ്യം ഒന്നും കണ്ണിൽപ്പെട്ടില്ല.
മുയൽ പതുക്കെ അടുത്തേക്കു ചെന്നു. ഇരുന്ന സ്ഥലത്തോട് ചേർന്ന് ഒരു തേങ്ങ കിടക്കുന്നു. അതു വീണിടത്ത് കരിയിലകൾ ചിതറിക്കിടന്നു.
മുയൽ തേങ്ങയിലേക്കും മുകളിലെ തെങ്ങിലേക്കും നോക്കി."ഓ... ഈ തേങ്ങ വീണ ശബ്ദമാണ് ഞാൻ കേട്ടത്!"
മുയൽ പതുക്കെ ശ്വാസം വിട്ടു."ഞാൻ പേടിച്ചോടി. ആകാശമാണ് വീണതെന്നു കരുതി."
"ഞാനോ, നീ കണ്ടിട്ടാണ് പറഞ്ഞതെന്നു കരുതി," മാൻ പറഞ്ഞു."ഇപ്പോൾ കാര്യം പിടികിട്ടി, അല്ലേ?" സിംഹം പറഞ്ഞു.
മൂവരും മടങ്ങി നടന്നു. ഇത്തവണ ആരും ഓടിയില്ല.

കഥയുടെ ഗുണപാഠം

കേട്ടതുകൊണ്ടു മാത്രം എല്ലാം വിശ്വസിക്കരുത്. എന്താണ് സത്യമെന്നു അറിയണം.

For grown-ups