‹ StoriesHome
Ages 6–9
A monkey offers a rose-apple to a crocodile below his tree.
1 of 8
A monkey lived in a rose-apple tree beside the river. Every day, he ate its sweet fruit.One afternoon, a crocodile rested beneath the tree."Would you like some fruit?" asked the monkey.He dropped a handful of rose-apples. The crocodile ate them, and the two began to talk.
Soon, the crocodile visited every day. Sometimes he took a few fruits home for his wife."These are delicious," she said. "If that monkey eats such sweet fruit, his heart must be sweet too. Bring it to me."The crocodile was troubled. The monkey was his friend. But at last, he agreed.
The next morning, he called up to the tree."My wife would like you to visit. Climb onto my back. I'll take you across the river."The monkey jumped down, and they set off.
Far from the shore, the crocodile began to sink lower into the river."What are you doing?" cried the monkey."My wife wants to eat your heart," the crocodile admitted. "That is why I brought you."
The monkey was frightened, but he thought quickly."My heart? You should have told me before we left! I keep it in my tree. Take me back, and I'll fetch it."
The crocodile believed him. He turned around and swam back.The moment they reached the shore, the monkey sprang onto a branch and climbed high into the tree."Now bring your heart," called the crocodile.
"My heart is inside me, where it has always been," said the monkey. "I said that to save myself. You tricked me, but I won't climb onto your back again.""Come down," said the crocodile. "It was only a joke. My wife is waiting for you."
But the monkey stayed safely among the branches.The crocodile waited. Then, with no fruit and no friend beside him, he swam away.
പുഴക്കരികിലെ ചാമ്പമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. എന്നും അവൻ അതിലെ മധുരമുള്ള ചാമ്പക്കകൾ തിന്നും.ഒരു ഉച്ചയ്ക്ക് ഒരു മുതല മരത്തിനടിയിൽ വിശ്രമിക്കാനെത്തി."കുറച്ചു പഴം വേണോ?" കുരങ്ങൻ ചോദിച്ചു.അവൻ കുറച്ചു ചാമ്പക്കകൾ താഴേക്കിട്ടു. മുതല അതു തിന്നു. പിന്നെ രണ്ടുപേരും വർത്തമാനം പറയാൻ തുടങ്ങി.
പിന്നീട് മുതല എന്നും അവിടെ വരാൻ തുടങ്ങി. ചില ദിവസങ്ങളിൽ ഭാര്യയ്ക്കു കൊടുക്കാൻ കുറച്ചു പഴങ്ങളും കൊണ്ടുപോകും."എന്തു മധുരം!" അവൾ പറഞ്ഞു. "ഇത്രയും മധുരമുള്ള പഴങ്ങൾ തിന്നുന്ന ആ കുരങ്ങന്റെ ഹൃദയത്തിനും മധുരമായിരിക്കും. അതെനിക്കു കൊണ്ടുവന്നു തരൂ."മുതലയ്ക്കു വിഷമമായി. കുരങ്ങൻ തന്റെ കൂട്ടുകാരനല്ലേ. എങ്കിലും ഒടുവിൽ മുതല സമ്മതിച്ചു.
പിറ്റേന്നു രാവിലെ മുതല മരത്തിന്റെ ചുവട്ടിലെത്തി വിളിച്ചു."നിന്നെ കാണണമെന്ന് എന്റെ ഭാര്യയ്ക്കു വലിയ ആഗ്രഹം. എന്റെ പുറത്തു കയറിക്കോ. ഞാൻ നിന്നെ അക്കരെ കൊണ്ടുപോകാം."കുരങ്ങൻ താഴേക്കു ചാടി. അവർ യാത്ര തുടങ്ങി.
കരയിൽനിന്നു ദൂരെയെത്തിയപ്പോൾ മുതല പുഴയിലേക്കു കൂടുതൽ താഴാൻ തുടങ്ങി."നീ എന്താണു ചെയ്യുന്നത്?" കുരങ്ങൻ നിലവിളിച്ചു."നിന്റെ ഹൃദയം തിന്നണമെന്ന് എന്റെ ഭാര്യയ്ക്കു മോഹം," മുതല സമ്മതിച്ചു. "അതിനാണ് ഞാൻ നിന്നെ കൊണ്ടുവന്നത്."
കുരങ്ങൻ പേടിച്ചു. പക്ഷേ അവൻ പെട്ടെന്നൊരു വഴി ആലോചിച്ചു."എന്റെ ഹൃദയമോ? പുറപ്പെടുംമുമ്പേ പറയേണ്ടേ! ഞാനത് മരത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നെ തിരികെ കൊണ്ടുപോകൂ. ഞാൻ എടുത്തുതരാം."
മുതല അതു വിശ്വസിച്ചു. അവൻ തിരിഞ്ഞ് കരയിലേക്കു നീന്തി.കരയിലെത്തിയതും കുരങ്ങൻ ഒരു കൊമ്പിലേക്കു ചാടി. പിന്നെ മരത്തിന്റെ മുകളിലേക്കു കയറിപ്പോയി."ഇനി നിന്റെ ഹൃദയം കൊണ്ടുവരൂ," മുതല വിളിച്ചു പറഞ്ഞു.
"എന്റെ ഹൃദയം എപ്പോഴത്തെയുംപോലെ എന്റെ ശരീരത്തിനുള്ളിൽത്തന്നെയുണ്ട്," കുരങ്ങൻ പറഞ്ഞു. "രക്ഷപ്പെടാനാണ് ഞാനങ്ങനെ പറഞ്ഞത്. നീയെന്നെ ചതിച്ചു. പക്ഷേ ഇനി ഞാൻ നിന്റെ പുറത്തു കയറില്ല.""താഴേക്കു വാ," മുതല പറഞ്ഞു. "ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ. എന്റെ ഭാര്യ നിന്നെ കാത്തിരിക്കുകയാണ്."
പക്ഷേ കുരങ്ങൻ സുരക്ഷിതമായി കൊമ്പുകൾക്കിടയിൽത്തന്നെ ഇരുന്നു.മുതല കുറച്ചുനേരം കാത്തുനിന്നു. പിന്നെ പഴങ്ങളുമില്ലാതെ, കൂടെ കൂട്ടുകാരനുമില്ലാതെ നീന്തിപ്പോയി.

For grown-ups