A little mouse came out of the bushes nearby. She did not see the lion's leg in her way. She ran over it, and the lion suddenly woke up.
The lion moved his paw. The mouse was stuck under it.She tried to get free, but she could not get out.
"Who woke me up?" asked the lion."I did," said the mouse in a quiet voice. "I didn't see you. Please let me go."The lion looked down. A little mouse was under his paw. She was too scared to move.
He lifted his paw.The mouse jumped out. She ran a little way, then turned around."Thank you!" she said.Then she ran home through the bushes.
A few days passed.One day, the mouse was looking for food. She heard someone calling from far away."Help!"
She stopped and listened. She knew that voice!The mouse ran towards the sound.
There was the lion, stuck in a net. Every time he tried to get out, the ropes caught his legs.The lion called again."Somebody help me!"
The mouse came closer. This was the lion who had let her go!"Let me look," she said.The lion saw the mouse."You? How will you get these ropes off?" he asked.
The mouse walked around the net. A tight rope lay beside the lion's leg."Can you lie still?" she asked.The lion did not move.The mouse began to bite through the ropes. The lion waited without moving.
Soon, she had made a big hole in the net. The lion slowly climbed out through it.The lion stood up. The mouse was sitting on a stone nearby.
"You're so small. I never thought you could help me so much," he said. "Thank you!"The mouse smiled.
The lion sat down beside the little mouse. This time, he wasn't going to sleep. He was going to tell his little friend a story.
Moral of the story
Even someone small can be a big help.
ഒരു സിംഹം മരത്തണലിൽ കിടന്നുറങ്ങുകയായിരുന്നു.
അടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് ഒരു കുഞ്ഞെലി പുറത്തുവന്നു. വഴിക്കു കുറുകെ നീണ്ടുകിടന്ന സിംഹത്തിന്റെ കാൽ എലി കണ്ടില്ല. അതിനു മുകളിലൂടെ ഓടിയതും സിംഹം ഞെട്ടിയുണർന്നു.
സിംഹം കാൽ നീക്കി. എലി കാലിനടിയിൽപ്പെട്ടു.എലി കുതറി നോക്കി. പുറത്തുകടക്കാൻ കഴിഞ്ഞില്ല.
"ആരാ എന്റെ ഉറക്കം കളഞ്ഞത്?" സിംഹം ചോദിച്ചു."ഞാനാണ്," എലി പതുക്കെ പറഞ്ഞു. "ഞാൻ അങ്ങയെ കണ്ടില്ല. എന്നെ വിട്ടേക്കാമോ?"സിംഹം താഴേക്കു നോക്കി. കാലിനടിയിൽ ഒരു കുഞ്ഞെലി. പേടിച്ചിട്ട് അതിന് ഒന്നനങ്ങാൻ പോലും കഴിയുന്നില്ല.
സിംഹം കാൽ പൊക്കി.എലി പുറത്തേക്കു ചാടി. കുറച്ചകലെ ചെന്നിട്ട് തിരിഞ്ഞുനിന്നു."നന്ദി!" എലി പറഞ്ഞു.പിന്നെ കുറ്റിക്കാട്ടിലൂടെ വീട്ടിലേക്കോടി.
കുറച്ചു ദിവസം കഴിഞ്ഞു.ഒരു ദിവസം എലി ഭക്ഷണം തേടി നടക്കുമ്പോൾ അകലെനിന്നൊരു വിളി കേട്ടു."സഹായിക്കണേ!"
എലി നിന്നു ചെവിയോർത്തു. ആ ശബ്ദം കേട്ടു പരിചയമുണ്ടല്ലോ!എലി ശബ്ദം കേട്ട ദിക്കിലേക്കോടി.
അവിടെ സിംഹം ഒരു വലയിൽ കുടുങ്ങിക്കിടക്കുന്നു. പുറത്തുകടക്കാൻ നോക്കുമ്പോഴൊക്കെ കാലുകൾ കയറിൽ കുരുങ്ങുന്നു.സിംഹം വീണ്ടും വിളിച്ചു."ആരെങ്കിലും സഹായിക്കണേ!"
എലി അടുത്തെത്തി. തന്നെ വിട്ടയച്ച അതേ സിംഹം!"ഞാനൊന്നു നോക്കട്ടെ," എലി പറഞ്ഞു.സിംഹം എലിയെ കണ്ടു."നീയോ? ഈ കയറുകൾ എങ്ങനെ മാറ്റും?" സിംഹം ചോദിച്ചു.
എലി വലയുടെ അരികിലൂടെ നടന്നു നോക്കി. സിംഹത്തിന്റെ കാലിനടുത്ത് ഒരു കയർ മുറുകിക്കിടക്കുന്നു."ഒന്നനങ്ങാതെ കിടക്കാമോ?" എലി ചോദിച്ചു.സിംഹം അനങ്ങാതെ കിടന്നു.എലി കയറുകൾ കടിച്ചുമുറിക്കാൻ തുടങ്ങി. സിംഹം അനങ്ങാതെ കാത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ വലയിൽ ഒരു വലിയ തുളയുണ്ടായി. അതിലൂടെ സിംഹം പതുക്കെ പുറത്തുകടന്നു.സിംഹം എഴുന്നേറ്റുനിന്നു. എലി അടുത്തൊരു കല്ലിന്മേൽ ഇരിക്കുന്നു.
"നീ ഇത്ര ചെറുതല്ലേ. ഇത്ര വലിയൊരു സഹായം ചെയ്യുമെന്ന് ഞാൻ കരുതിയില്ല," സിംഹം പറഞ്ഞു. "വളരെ നന്ദി!"എലി ചിരിച്ചു.
സിംഹം കുഞ്ഞെലിക്കരികിൽ ഇരുന്നു. ഇത്തവണ ഉറങ്ങാനല്ല. കുഞ്ഞെലിയോടു കഥ പറയാൻ.