A king gave each child in his kingdom a seed. Among the happy children was a little girl.
"Grow the healthiest plant and bring it to me," he said. At home, the girl filled a pot with soil and planted her seed.
She watered it daily and kept the pot in sunlight. Days passed. Nothing grew. She felt sad but kept caring for it.
The children came to show their plants. Many had beautiful plants. The girl stood before the king with her empty pot, feeling a little afraid.
"Where is your plant?" he asked. "I planted the seed and watered it daily. Nothing grew," she said truthfully, showing him her pot.
The king smiled. "I boiled every seed before giving it away. None could grow." The children looked at him in surprise.
"Only you were brave enough to bring an empty pot and tell the truth," he told her. She looked up, no longer afraid.
He gave her a special prize. She smiled. Her pot had no plant, but she was glad she had told the truth.
Moral of the story
Telling the truth takes courage.
ഒരു രാജാവ് തന്റെ രാജ്യത്തിലെ കുട്ടികൾക്ക് ഓരോ വിത്ത് വീതം നൽകി. കുട്ടികൾ സന്തോഷത്തോടെ വിത്തുകൾ വാങ്ങി. അവരുടെ കൂട്ടത്തിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.
"ഏറ്റവും നല്ല ചെടി വളർത്തി എനിക്ക് കാണിക്കൂ," രാജാവ് പറഞ്ഞു. പെൺകുട്ടി വീട്ടിലെത്തി ഒരു ചട്ടിയിൽ മണ്ണുനിറച്ചു. അവൾ അതിൽ തന്റെ വിത്ത് നട്ടു.
അവൾ ദിവസവും ചട്ടിക്ക് വെള്ളമൊഴിച്ചു. വെയിൽ കിട്ടുന്നിടത്ത് ചട്ടി വച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും മുളച്ചില്ല. അവൾക്ക് സങ്കടമായി. എങ്കിലും അവൾ ദിവസവും വെള്ളമൊഴിക്കുന്നത് തുടർന്നു.
ചെടികൾ കാണിക്കേണ്ട ദിവസം കുട്ടികൾ രാജാവിന്റെ മുന്നിലെത്തി. പലരുടെയും ചട്ടികളിൽ മനോഹരമായ ചെടികൾ ഉണ്ടായിരുന്നു. പെൺകുട്ടി മാത്രം കാലിയായ ചട്ടിയുമായി നിന്നു. അവൾക്ക് അല്പം പേടിയായി.
"നിന്റെ ചെടി എവിടെ?" രാജാവ് ചോദിച്ചു. "ഞാൻ വിത്ത് നട്ടു. ദിവസവും വെള്ളമൊഴിച്ചു. പക്ഷേ ഒന്നും മുളച്ചില്ല," പെൺകുട്ടി സത്യം പറഞ്ഞു. അവൾ തന്റെ ചട്ടി രാജാവിനെ കാണിച്ചു.
രാജാവ് പുഞ്ചിരിച്ചു. "നിങ്ങൾക്കു തന്ന വിത്തുകളെല്ലാം ഞാൻ മുമ്പേ പുഴുങ്ങിയിരുന്നു. അവ മുളയ്ക്കില്ല," അദ്ദേഹം പറഞ്ഞു. കുട്ടികൾ അത്ഭുതത്തോടെ രാജാവിനെ നോക്കി.
"കാലിയായ ചട്ടിയുമായി വന്ന് സത്യം പറയാൻ ധൈര്യപ്പെട്ടത് നീ മാത്രമാണ്," രാജാവ് പെൺകുട്ടിയോടു പറഞ്ഞു. അവൾ തലയുയർത്തി അദ്ദേഹത്തെ നോക്കി. അവളുടെ പേടി മാറി.
പെൺകുട്ടിക്ക് രാജാവ് ഒരു പ്രത്യേക സമ്മാനം നൽകി. അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു. ചട്ടിയിൽ ചെടിയൊന്നും വളർന്നില്ലെങ്കിലും സത്യം പറഞ്ഞതിൽ അവൾക്ക് സന്തോഷമായി.