One winter, Emperor Akbar was walking beside a river with Birbal, his clever minister.
Akbar dipped his hand in the water. "Brr, how cold! Nobody could stand in this all night."
A poor man standing nearby said, "Your Majesty, I will do it for a good reward." "If you do, I will give you a thousand gold coins," said Akbar. He placed guards on the bank to see that the man stayed in the water.
All night the man stood in the river, shivering with cold. Far away on the other bank, a lamp was burning in a window. He kept his eyes on it.
In the morning he came to the palace for his reward. "How did you bear that cold?" asked Akbar. "I looked at a lamp far away, Your Majesty."
"Aha! The lamp kept you warm. No reward!" said Akbar. The poor man went away sadly.
Birbal heard all this and said, "Do not worry." The next day Birbal did not come to court. When the emperor sent a messenger, the answer came back: "Birbal is cooking khichdi, a dish of rice and lentils, and cannot come."
Akbar went himself. A small fire was burning on the ground. High above it, a pot hung from a tree branch!
"Birbal, that pot is far from the fire. The khichdi will never cook!"
Birbal smiled. "Why not, Your Majesty? If a man can get warm from a lamp far away, my pot can get warm from this fire."
Akbar understood. "Birbal, you are right. What I did was not fair." That very day the poor man received his thousand gold coins.
ഒരു തണുപ്പുകാലത്ത് അക്ബർ ചക്രവർത്തി തന്റെ ബുദ്ധിമാനായ മന്ത്രി ബീർബലിനൊപ്പം ഒരു പുഴക്കരയിലൂടെ നടക്കുകയായിരുന്നു.
അക്ബർ വെള്ളത്തിൽ കൈ മുക്കി. "ഹൂ, എന്ത് തണുപ്പ്! ഇതിൽ ആർക്കും രാത്രി മുഴുവൻ നിൽക്കാൻ പറ്റില്ല."
അടുത്ത് നിന്ന ഒരു പാവപ്പെട്ട മനുഷ്യൻ പറഞ്ഞു: "പ്രഭോ, നല്ലൊരു സമ്മാനം കിട്ടുമെങ്കിൽ ഞാൻ നിൽക്കാം." "നിന്നാൽ ആയിരം സ്വർണനാണയം തരാം," അക്ബർ പറഞ്ഞു. അവൻ വെള്ളത്തിൽ തന്നെ നിൽക്കുന്നുണ്ടോ എന്ന് നോക്കാൻ കാവൽക്കാരെയും നിർത്തി.
രാത്രി മുഴുവൻ ആ മനുഷ്യൻ തണുത്തുവിറച്ച് പുഴയിൽ നിന്നു. ദൂരെ മറുകരയിൽ ഒരു വീടിന്റെ ജനലിൽ ഒരു വിളക്ക് കത്തുന്നുണ്ടായിരുന്നു. അവൻ അതിലേക്ക് നോക്കിനിന്നു.
രാവിലെ അവൻ കൊട്ടാരത്തിൽ സമ്മാനം വാങ്ങാൻ ചെന്നു. "നീ എങ്ങനെയാണ് ആ തണുപ്പ് സഹിച്ചത്?" അക്ബർ ചോദിച്ചു. "ദൂരെയുള്ള ഒരു വിളക്കിലേക്ക് നോക്കിനിന്നു, പ്രഭോ."
"ഓഹോ! ആ വിളക്കാണ് നിന്നെ ചൂടാക്കിയത്. സമ്മാനം ഇല്ല!" അക്ബർ പറഞ്ഞു. പാവം മനുഷ്യൻ സങ്കടത്തോടെ മടങ്ങി.
ഇതെല്ലാം അറിഞ്ഞ ബീർബൽ പറഞ്ഞു: "വിഷമിക്കേണ്ട." പിറ്റേന്ന് ബീർബൽ കൊട്ടാരത്തിൽ വന്നില്ല. ചക്രവർത്തി ആളെ അയച്ചപ്പോൾ മറുപടി കിട്ടി: "ബീർബൽ അരിയും പരിപ്പും ചേർത്ത് ഖിച്ഡി ഉണ്ടാക്കുകയാണ്. വരാൻ പറ്റില്ല."
അക്ബർ നേരിട്ട് ചെന്നു. നിലത്ത് ഒരു ചെറിയ തീ കത്തുന്നു. അതിന് വളരെ മുകളിൽ ഒരു മരക്കൊമ്പിൽ ഒരു കലം തൂങ്ങിക്കിടക്കുന്നു!
"ബീർബൽ, ഈ കലം തീയിൽ നിന്ന് ഒരുപാട് ദൂരെയാണല്ലോ. ഖിച്ഡി ഒരിക്കലും വേവില്ല!"
ബീർബൽ ചിരിച്ചു. "എന്തുകൊണ്ട് വേവില്ല, പ്രഭോ? ദൂരെയുള്ള ഒരു വിളക്കിൽ നിന്ന് ഒരാൾക്ക് ചൂട് കിട്ടുമെങ്കിൽ, എന്റെ കലത്തിനും ഈ തീയിൽ നിന്ന് ചൂട് കിട്ടും."
അക്ബറിന് കാര്യം മനസ്സിലായി. "ബീർബൽ, നീ പറഞ്ഞത് ശരിയാണ്. ഞാൻ ചെയ്തത് ന്യായമല്ല." അന്ന് തന്നെ ആ പാവം മനുഷ്യന് ആയിരം സ്വർണനാണയം കിട്ടി.